അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷം; തിങ്കളാഴ്ച മാത്രം 10 ലക്ഷത്തിലധികം പേർക്കാണ് രോഗബാധ

t
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്. തിങ്കളാഴ്ച മാത്രം 10 ലക്ഷത്തിലധികം പേർക്കാണ് രോഗബാധ കണ്ടെത്തിയത്. തിങ്കളാഴ്ച 1,080,211 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയർന്ന കണക്കാണിതെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല അധികൃതർ അറിയിച്ചു. ഒമിക്രോണിന്‍റെ വ്യാപനമാണ് കേസുകൾ കുതിച്ചുയരാൻ കാരണം. വരുംദിവസങ്ങളിൽ കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്ന് രാജ്യത്തെ മുതിർന്ന പകർച്ചാവ്യാധി ഉപദേശകൻ ആന്‍റണി ഫൗസി മുന്നറിയിപ്പ് നൽകി.