ലോകത്ത് കോവിഡ് വ്യാപനം രൂക്ഷം; രോഗ ബാധിതരുടെ എണ്ണം പതിനെട്ട് കോടി കടന്നു

td

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിയെട്ട് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 40,34,722 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി കടന്നു.

അമേരിക്കയിൽ മൂന്ന് കോടി നാൽപത്തിയേഴ് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 6.22 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേർ രോഗമുക്തി നേടി.ഇന്ത്യയിൽ  42,766 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 11 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1206 കോവിഡ് മരണങ്ങളാണ് ഒരു ദിവസത്തിനിടെ സ്ഥിരീകരിക്കപ്പെട്ടത്.ഇന്ത്യയില്‍ നിലവില്‍ 4,55,033 പേരാണ് ചികിത്സയിലുള്ളത്. മൊത്തം കേസുകളുടെ 1.48 ശതമാനമാണ് സജീവ കേസുകള്‍. 4,07,145 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.