തെ​ക്ക​ൻ പാ​ക്കി​സ്ഥാ​നി​ൽ വ​ൻ ഭൂ​ക​മ്പം; റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.4 തീവ്രത രേ​ഖ​പ്പെ​ടു​ത്തി

sfg
 

ബ​ലൂ​ചി​സ്ഥാ​ൻ: തെ​ക്ക​ൻ പാ​ക്കി​സ്ഥാ​നി​ൽ വ​ൻ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.4 തീവ്രത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂചലനത്തിൽ 20 പേ​ർ മ​രിക്കുകയും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 

പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ൽ മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.01 ന് ​ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ക്വെ​റ്റ​യി​ലാ​യി​രു​ന്നു ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ ഒ​രു സ്ത്രീ​യും ആ​റ് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.