ന്യൂയോർക്കിൽ വൻ തീപ്പിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു

ut
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം. ഒ​മ്പ​ത് കു​ട്ടി​ക​ള​ട​ക്കം 19 പേ​ർ മ​രി​ച്ചു. 32 പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് അ​റി​യി​ച്ചു.

.
രാത്രി 9.30ഓടെയായിരുന്നു തീപ്പിടിത്തം. ബ്രോൻക്സിലെ 19 നില പാർപ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. ഇരുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീ അണച്ചത്.എ​ല്ലാ നി​ല​ക​ളി​ൽ നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​താ​യും തകരാറിലായ ഇലക്ട്രിക് സ്പേസ് ഹീറ്ററാണ് തീപ്പിടിത്തത്തിന് കാരണമെന്നും  ക​മ്മീ​ഷ​ണ​ർ നൈ​ഗ്രോ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.