പ്ലാസ്റ്റിക് മാലിന്യ ഭീഷണി മറികടക്കാൻ ആഗോള കരാറിന് രൂപംനൽകാനായി കെനിയയിൽ ലോക രാജ്യങ്ങളുടെ സമ്മേളനം

നൈറോബി: കടലും കരയും അതിവേഗം വിഴുങ്ങാനൊരുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യ ഭീഷണി മറികടക്കാൻ ആഗോള കരാറിന് രൂപം നൽകാനായി കെനിയയിൽ ലോക രാജ്യങ്ങളുടെ സമ്മേളനത്തിന് തുടക്കമായി. തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘങ്ങൾ പങ്കെടുക്കുന്നുണ്ട്. രാജ്യാന്തര ഒത്തുതീർപ്പ് സമിതി (ഐ.എൻ.സി) കഴിഞ്ഞ മേയിൽ പാരിസിൽ സംഘടിപ്പിച്ച ഉച്ചകോടിയുടെ തുടർച്ചയായാണ് കെനിയയിൽ വീണ്ടും ചേരുന്നത്. സമ്മേളനം 17 വരെ നീണ്ടു നിൽക്കും.
പ്ലാസ്റ്റിക് ഉൽപാദനം നിയന്ത്രിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് കെനിയൻ പ്രസിഡന്റ് വില്യം റുട്ടോ പറഞ്ഞത് .പ്രതിവർഷം 40 കോടി മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്നത്. അതിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് പുനരുൽപാദനമെന്ന് യു.എൻ പരിസ്ഥിതി ഏജൻസി പറയുന്നു. ഓരോ വർഷവും 1.4 മെട്രിക് ടൺ കടലിലെത്തുമ്പോൾ അവശേഷിച്ചവ കരയിൽ തന്നെ ഉപേക്ഷിക്കപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു