തുർക്കിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 12 മരണം

ey
അങ്കാറ; തുർക്കിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 12 മരണം .  26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . കിഴക്കൻ തുർക്കിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.അഫ്ഗാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.

നിയന്ത്രണം നഷ്ടമായ ബസ് കുഴിയിൽ വീണതോടെ തീപിടിച്ചാണ് അപകടം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.