മ്യാന്മറിൽ സൈനിക വിമാനം തകർന്ന് വീണു; 12 മരണം

myanmar

നായ്‌പിഡോ : മ്യാന്മറിൽ സൈനിക വിമാനം തകർന്ന് വീണു പ്രശസ്ത ബുദ്ധമത സന്യാസി ഉൾപ്പെടെ 12 പേർ മരിച്ചു. വ്യാഴാഴ്ച സെൻട്രൽ മണ്ഡല പ്രവിശ്യയിലാണ് അപകടമുണ്ടായത്. പൈലറ്റും ഒരു യാത്രക്കാരനും മാത്രമാണ് രക്ഷപെട്ടത്. ഇവർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. രാജ്യതലസ്ഥാനമായ നായ്‌പിഡോയിൽ നിന്നും പോയ വിമാനമാണ് അപകടത്തിൽപെട്ടത്.

വിമാനം  പവിന് ഓ ല്വിനിലെ വിമാനത്താവളത്തിൽ ഇറങ്ങവേയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് സൂചന. പവിന് ഓ ല്വിനിൽ പുതിയതായി നിർമിക്കുന്ന ബുദ്ധമതകേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് വേണ്ടിയാണ് ഇവർ എത്തിയത്.