കുവൈത്തില്‍ വെ​യ​ര്‍ ഹൗ​സി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; 3000ത്തി​ലേ​റെ കാ​റു​ക​ള്‍ ​കത്തി നശിച്ചു

കുവൈത്തില്‍ വെ​യ​ര്‍ ഹൗ​സി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; 3000ത്തി​ലേ​റെ കാ​റു​ക​ള്‍ ​കത്തി നശിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തില്‍ മി​ന അ​ബ്​​ദു​ല്ല​യി​ലെ വെ​യ​ര്‍ ഹൗ​സി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. 1,25,000 ച​തു​ര​ശ്ര​മീ​റ്റ​റി​ല്‍ ഉണ്ടായ തീപിടുത്തത്തിൽ 3000ത്തി​ലേ​റെ പു​തി​യ കാ​റു​ക​ള്‍ ​കത്തി നശിച്ചു. ആളപായമില്ല. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യാണ് സംഭവം.

തു​റ​ന്ന സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്തം കാ​റ്റി​ല്‍ വെ​യ​ര്‍​ഹൗ​സി​ലേ​ക്ക്​ പ​ട​ര്‍​ന്നു​പി​ടി​ച്ച​താ​ണ്​ അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ്​ പ്രാഥമിക നിഗമനം. അ​ഗ്​​നി​ശ​മ​ന സേ​ന യൂ​നി​റ്റു​ക​ള്‍​ക്കൊ​പ്പം കു​വൈ​ത്ത്​ സൈ​ന്യ​വും ​നാ​ഷ​ന​ല്‍ ​ഗാ​ര്‍​ഡും ചേ​ര്‍​ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ​

ക​ഠി​ന പ്ര​യ​ത്​​ന​ത്തി​ലൂ​ടെ തീ​യ​ണ​ച്ച അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍, പൊ​ലീ​സ്, സൈ​ന്യം, നാ​ഷ​ന​ല്‍ ഗാ​ര്‍​ഡ്​ എ​ന്നി​വ​രെ കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്​ അ​ഭി​ന​ന്ദി​ച്ചു.