അപകടത്തില്‍പ്പെട്ട അമേരിക്കന്‍ യുദ്ധവിമാനത്തിനായി തിരച്ചില്‍ ശക്തം

google news
sc
 

ന്യൂയോര്‍ക്ക്‌: അപകടത്തില്‍പ്പെട്ട അമേരിക്കയുടെ യുദ്ധവിമാനമായ എഫ്-35 ലൈറ്റ്‌നിംങിനായി തിരച്ചില്‍ ശക്തം.  നോര്‍ത്ത് ചാള്‍സ്റ്റണിന്റെ വടക്കുള്ള രണ്ട് തടാകങ്ങള്‍ കേന്ദ്രീകരിച്ച്‌ വിമാനത്തിനായി തിരച്ചില്‍ നടക്കുകയാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് സൗത്ത് കരോലിനയില്‍ വെച്ചാണ് അപകടം നടന്നത്. വിമാനത്തില്‍ നിന്ന് ചാടിയ പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു. എന്നാല്‍ ഈ യുദ്ധവിമാനം ഇതുവരെ കണ്ടെത്താനായിട്ടില്ല.

chungath 1

പൈലറ്റ് നിലവില്‍ ഇവിടുത്തെ ആശുപത്രിയിലാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മേജര്‍ മെലാനി സലീനാസ് പറഞ്ഞു. എന്നാല്‍ പൈലറ്റിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കാണാതായ എഫ്-35 ലൈറ്റ്‌നിംങ് II ജെറ്റിന്റെ സ്ഥാനവും പാതയും അടിസ്ഥാനമാക്കി, മൗള്‍ട്രി തടാകവും മരിയോണ്‍ തടാകവും കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് ജോയിന്റ് ബേസ് ചാള്‍സ്റ്റണിലെ സീനിയര്‍ മാസ്റ്റര്‍ സര്‍ജന്റ് ഹെതര്‍ സ്റ്റാന്റണ്‍ പറഞ്ഞു. രണ്ട് തടാകങ്ങളും നോര്‍ത്ത് ചാള്‍സ്റ്റണിന്റെ വടക്കാണ് സ്ഥിതി ചെയ്യുന്നത്. വിമാനം കണ്ടെത്തുന്നതിന് പൊതുജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച്‌ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം