ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 60പേര്‍ കൂടി മരിച്ചു, രോഗികളുടെ എണ്ണം നാലര ലക്ഷത്തിലേക്ക്

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 60പേര്‍ കൂടി  മരിച്ചു, രോഗികളുടെ എണ്ണം നാലര ലക്ഷത്തിലേക്ക്

ദുബായ്: കൊവിഡ് ബാധയെ തുടര്‍ന്ന് ഗള്‍ഫില്‍ 60 പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 2632 ആയി ഉയര്‍ന്നു. 7313 പേര്‍ക്കാണ് പുതുതായി രോഗം സ്ഥരീകരിച്ചത്. ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക് കടന്നു. സൗദിയില്‍ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3943 പുതിയ കേസുകളും 48 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളായ ഒമാനില്‍ ആറും ഖത്തറില്‍ മൂന്നും കുവൈത്തില്‍ രണ്ടും യു.എ.ഇയില്‍ ഒന്നുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിലും ഒമാനിലും രോഗികളുടെ എണ്ണം 1000ത്തിന് താഴെയാണ്. കുവൈത്തില്‍നിന്ന് വാണിജ്യ വിമാന സര്‍വീസ് ആഗസ്റ്റ് ഒന്നുമുതല്‍ പുനരാരംഭിക്കും. മൂന്നു ഘട്ടങ്ങളായാണ് സര്‍വീസുകള്‍ പുനരാരംഭിക്കുക . ആദ്യഘട്ടത്തില്‍ 30 ശതമാനം സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.