നിങ്ങള്‍ ഒരു ജോലി അന്വേഷിക്കുകയാണോ?യുഎഇയിൽ ഏറ്റവും കൂടുതൽ തൊഴില്‍ സാധ്യതകള്‍ ഉള്ള മേഖലകള്‍ ഇവയാണ്

നിങ്ങള്‍ ഒരു ജോലി അന്വേഷിക്കുകയാണോ?യുഎഇയിൽ ഏറ്റവും കൂടുതൽ  തൊഴില്‍ സാധ്യതകള്‍ ഉള്ള മേഖലകള്‍ ഇവയാണ്

ദുബായ്: അനിശ്ചിതത്വത്തിന്‍റെ ഈ കാലഘട്ടത്തില്‍ ദുരന്ത ലഘൂകരണത്തിലുള്ള മികവും ശേഷികളുമാണ് തൊഴിലുടമകള്‍ നോക്കികാണുന്നത്. ആഗോള റിക്രൂട്ട്‌മെന്റ് ഏജൻസിയായ റോബർട്ട് ഹാഫ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ യുഎഇയിൽ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന ജോലികളിൽ ഒന്നാണ് ചീഫ് റിസ്ക് ഓഫീസര്‍- ഗള്‍ഫ് ന്യൂസ്‌ റിപ്പോര്‍ട്ട്.

ഫാർമസ്യൂട്ടിക്കൽസ്, യൂട്ടിലിറ്റികൾ, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) എന്നിവയാണ് യു‌എഇയിലെ ഏറ്റവും മികച്ച വ്യവസായങ്ങൾ എന്ന് പഠനം സൂചിപ്പിക്കുന്നു.

തൊഴില്‍ സാധ്യതകള്‍ ഉള്ള മേഖലകള്‍

യു‌എഇയിൽ‌, ഇനിപ്പറയുന്ന തൊഴിൽ മേഖലകളില്‍ ആവശ്യക്കാർ ഏറെയാണ്:

• ഫിനാൻസ് പ്ലാനിംഗ് ആന്‍ഡ്‌ അനലൈസിസ്

• ഫിനാൻസ് മാനേജർ

• എക്സിക്യൂട്ടീവ് അസിസ്റ്റന്റുമാർ

• ചീഫ് ടെക്നോളജി ഓഫീസർ

• എച്ച്ആർ ഓഫീസർ

അക്കൌണ്ടിംഗ് ആന്‍ഡ്‌ ഫിനാന്‍സ്

സാധ്യതയുള്ള ജോലികള്‍

• ഫിനാൻസ് പ്ലാനിംഗ് ആന്‍ഡ്‌ അനലൈസ് മാനേജര്‍

എസ്.എം.എയിലെ ശമ്പള ശ്രേണി -$82,200 (Dh301,937) മുതല്‍ $123,500 (Dh453,640) വരെ

വന്‍കിട കമ്പനിയിലെ ശമ്പള ശ്രേണി- $98,000 (Dh359,973) മുതല്‍ $147,300 (541,062) വരെ

• ക്രെഡിറ്റ് മാനേജർ

എസ്.എം.എയിലെ ശമ്പള ശ്രേണി- $69,300 (Dh254,552) മുതല്‍ $101,900 (Dh374,299) വരെ

വന്‍കിട കമ്പനിയിലെ ശമ്പള ശ്രേണി- $81,200 (Dh298,263) മുതല്‍ $108,400 (Dh398,174) വരെ

• ചീഫ് ഫിനാൻഷ്യൽ ഓഫീസർ

എസ്.എം.എയിലെ ശമ്പള ശ്രേണി- $196,100 (Dh720,314)മുതല്‍ $381,000 (Dh1.39 മില്യണ്‍) വരെ

വന്‍കിട കമ്പനിയിലെ ശമ്പള ശ്രേണി- $228,900 (Dh840,800) മുതല്‍ $425,650 (Dh1.56 മില്യണ്‍) വരെ

• പ്രോജക്ട് ഫിനാൻസ് മാനേജർ

എസ്.എം.എയിലെ ശമ്പള ശ്രേണി- $103,000 (Dh378,339) മുതല്‍ $105,000 (Dh385,686)വരെ

വന്‍കിട കമ്പനിയിലെ ശമ്പള ശ്രേണി- $98,100 (Dh360,340) മുതല്‍ $145,400 (Dh534,083)വരെ

സാമ്പത്തിക സേവനങ്ങൾ

സാധ്യതയുള്ള ജോലികള്‍

• ബിസിനസ് വികസനം

• വ്യാപാരികൾ

• ധനകാര്യ മേധാവി

ചീഫ് റിസ്ക് ഓഫീസർക്കുള്ള ശമ്പള പരിധി - $294,300 (Dh1.08 മില്യണ്‍ ) മുതല്‍ $490,500 (Dh1.8 മില്യണ്‍) വരെ.

ഹെഡ് ഓഫ് ട്രേഡിംഗ് / പോർട്ട്‌ഫോളിയോ മാനേജ്‌മെന്റിന്റെ (ഗ്ലോബൽ മാർക്കറ്റ്സ്) ശമ്പള പരിധി - $228,800 (Dh840,428) മുതല്‍ $376,000 (Dh1.38 മില്യണ്‍) വരെ.

ഒരു ബിസിനസ് ഡെവലപ്‌മെന്റ് മാനേജർക്കുള്ള ശമ്പള പരിധി (ഇൻഷുറൻസ്, റീഇൻഷുറൻസ് അണ്ടർ‌റൈറ്റിംഗ്) - $49,000 (Dh179,986)മുതല്‍ $98,000 (Dh359,973) വരെ.

ഒരു ബിസിനസ് ഡെവലപ്‌മെന്റ് മാനേജർക്കുള്ള (ഇൻഷുറൻസ്, റീഇൻഷുറൻസ് ബ്രോക്കിംഗ്) ശമ്പള ശ്രേണി - $65,400 (Dh240,227) മുതല്‍ $130,800 (Dh480,454) വരെ.

ഹെഡ് എഫ് എക്സ് സെയിൽസ് (ഗ്ലോബൽ മാർക്കറ്റ്സ്) ശമ്പള പരിധി - $140,600 (Dh516,451) to $196,200 (Dh720,681) വരെ

സാങ്കേതികവിദ്യ

സാധ്യതയുള്ള ജോലികള്‍

• സോഫ്റ്റ്വെയർ എൻജിനീയർ

• ഡാറ്റാ അനലിസ്റ്റ് ആന്‍ഡ്‌ സയിന്റിസ്റ്റ്

• സൈബർ സുരക്ഷാ വിദഗ്ധർ

10 വർഷത്തിലേറെ പരിചയമുള്ള ഐടി മാനേജർക്കുള്ള ശമ്പള ശ്രേണി - $105,000 (Dh385,686) മുതല്‍ $163,500 (Dh600,568)വരെ.

ഐടി സെക്യൂരിറ്റി അനലിസ്റ്റിനുള്ള ശമ്പള ശ്രേണി - $55,600 (Dh204,22) മുതല്‍ $114,400 (Dh420,214)വരെ.

ഡെവലപ്പ്മെന്റ് മാനേജ്മെന്റിനായുള്ള ശമ്പള പരിധി (സോഫ്റ്റ്വെയർ വികസനം) - $98,000 (Dh359,973) മുതല്‍ $162,900 (Dh598,364) വരെ.

ഹ്യൂമൻ റിസോഴ്‌സസ്, ബിസിനസ്, ഓഫീസ് സപ്പോര്‍ട്ട്

സാധ്യതയുള്ള ജോലികള്‍

• എച്ച്ആർ ജനറലിസ്റ്റ്

• എച്ച്ആർ കൺസൾട്ടന്റ്

• എക്സിക്യൂട്ടീവ് അസിസ്റ്റന്റ്

എച്ച്ആർ ഡയറക്ടറുടെ ശമ്പള പരിധി - $212,000 (Dh778,718) - $358,000 (Dh1.31 മില്യണ്‍) വരെ.

എച്ച്ആർ മേധാവിയുടെ ശമ്പള പരിധി - $163,480 (Dh600,494) - $295,000 (Dh1.08 മില്യണ്‍)വരെ.

എച്ച്ആർ മാനേജർക്കുള്ള ശമ്പള ശ്രേണി -$81,745 (Dh300,265) മുതല്‍ $147,100 (Dh540,327)വരെ.

എക്സിക്യൂട്ടീവ് അസിസ്റ്റന്റിനുള്ള ശമ്പള പരിധി -$65,400 (Dh240,227) മുതല്‍ $98,000 (Dh359,973) വരെ.

ലീഗല്‍

സാധ്യതയുള്ള ജോലികള്‍

• നിയമ മേധാവി

ശമ്പള പരിധി - $260,000 (Dh955,032) മുതല്‍ $425,000 (Dh1.56 മില്യണ്‍) വരെ.

• സീനിയർ ലീഗൽ കൗൺസൽ

ആറ് മുതൽ ഒൻപത് വർഷത്തെ പരിചയം ഉള്ള ലീഗൽ കൗൺസിലിനുള്ള ശമ്പള ശ്രേണി - $163,500 (Dh600,568) മുതല്‍ $220,500 (Dh809,940) വരെ.

• സീനിയർ അസോസിയേറ്റ്

ശമ്പള ശ്രേണി -$160,000 (Dh587,712) മുതല്‍ $250,000 (Dh918,300) വരെ.

• ലീഗൽ കൗൺസൽ

മൂന്ന് മുതൽ അഞ്ച് വർഷം വരെ പരിചയമുള്ള ലീഗൽ കൗൺസിലിന് ശമ്പള പരിധി -$89,000 (Dh326,914) മുതല്‍ $155,500 (Dh571,182) വരെ.