ഇന്ത്യന്‍ വംശജ അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

google news
lahari

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വംശജ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ജോലിക്ക് പോകവേ, കഴിഞ്ഞദിവസം കാണാതായ 25കാരി ലാഹരി പതിവാഡയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ടെക്‌സസില്‍ നിന്ന് കാണാതായ ഇവരുടെ മൃതദേഹം 322 കിലോമീറ്റര്‍ അകലെ തൊട്ടടുത്ത സംസ്ഥാനമായ ഒക്ലഹോമയില്‍ നിന്നാണ് കണ്ടെത്തിയത്.

കഴിഞ്ഞദിവസം കറുത്ത നിറത്തിലുള്ള ടൊയോട്ട കാര്‍ ലാഹരി പതിവാഡ ഓടിച്ച് പോകുന്നതാണ് അവസാനമായി കണ്ടത്. ലാഹരിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

ലാഹരി ഓവര്‍ലാന്‍ഡ് പാര്‍ക്ക് റീജിണല്‍ മെഡിക്കല്‍ സെന്ററിലാണ് ജോലി ചെയ്തിരുന്നത്. കാന്‍സസ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെടുത്തത്. മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags