9 /11 ഭീകരാക്രമണത്തില്‍ സൗദിയുടെ പങ്കിന് തെളിവില്ല; അന്വേഷണ രേഖകൾ പുറത്തുവിട്ട്​ എഫ്ബിഐ

No evidence that Saudi govt funded 9/11 attackers: FBI
 

വാഷിങ്​ടൺ: 2001 സെപ്​റ്റംബർ 11ലെ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണ രേഖകൾ പരസ്യപ്പെടുത്തി എഫ്​.ബി.ഐ. ആക്രമണത്തിന്​ സൗദി സർക്കാർ ധനസഹായം നൽകിയതിന്​ തെളവുകളില്ലെന്ന്​ റിപ്പോർട്ടിൽ വെളിപ്പെടുത്തി. പുതിയതായി പുറത്തുവിട്ട 16 പേജുള്ള രഹസ്യ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 20ാം വാര്‍ഷികത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വിമാനങ്ങൾ റാഞ്ചിയവർക്ക്​ യു.എസിലെ സൗദി അസോസിയേറ്റ്​സുമായി ഉണ്ടായിരുന്ന ബന്ധങ്ങൾ രേഖയിൽ വിവരിക്കുന്നുണ്ടെങ്കിലും സൗദി സർക്കാർ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്നതിന്​ തെളിവുകളില്ല.  

അന്വേഷണരേഖകൾ പരസ്യപ്പെടുത്തിയ യു.എസ്​ തീരുമാനം സൗദി സ്വാഗതം ചെയ്​തു. ആക്രമണത്തിലെ പ്രതികൾക്ക്​ സഹായം നൽകിയെന്ന വാദം തെറ്റാണെന്ന്​ തെളിയിക്കാൻ ഇതിലൂടെ സാധിക്കുമെന്നും സൗദി അധികൃതർ പറഞ്ഞു.

സൗദി പങ്കാളിത്തവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ ഇരകളുടെ ബന്ധുക്കള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ആക്രമണത്തില്‍ സൗദി സര്‍ക്കാറിനോ സര്‍ക്കാറുമായി ബന്ധപ്പെട്ടയാളുകള്‍ക്കും ബന്ധമില്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിതാണ്. ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരില്‍ 15പേരും സൗദി പൗരന്മാരായിരുന്നു. സൗദിക്കെതിരെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അവസാനിപ്പിക്കാന്‍ രേഖകള്‍ പുറത്തുവിടുന്നതിനെ സൗദിയും പിന്തുണക്കുന്നുവെന്ന് സൗദി എംബസി വ്യക്തമാക്കി. 

യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡ​െൻറ നിർദേശപ്രകാരമാണ്​ എഫ്​.ബി.ഐ അന്വേഷണ രേഖകൾ പുറത്തുവിട്ടത്​. എഫ്​.ബി.ഐയുടെ അന്വേഷണത്തിന്​ സഹായിച്ച രഹസ്യരേഖകൾ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല.