ദീർഘദൂര ക്രൂസ്​​ മിസൈൽ പരീക്ഷിച്ച്​ ഉത്തര കൊറിയ

t
പ്യോങ്​യാങ്​:ദീർഘദൂര ക്രൂസ്​​ മിസൈൽ പരീക്ഷിച്ച്​ ഉത്തര കൊറിയ.ശനിയാഴ്​ചയായിരുന്നു പരീക്ഷണം.ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഉത്തര കൊറിയയുടെ ആദ്യ ദീർഘദൂര ക്രൂ​സ്​ മിസൈലാണിത്​. സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധികൾക്കിടയിലും ഉത്തര കൊറിയക്ക്​ ഇത്തരത്തിലുള്ള തന്ത്രപ്രധാന ആയുധങ്ങൾ വികസിപ്പിക്കാൻ ശേഷിയുണ്ടെന്നും വാർത്ത ഏജൻസി വ്യക്തമാക്കി.

മിസൈൽ പരീക്ഷണത്തിന്റെ ചിത്രങ്ങൾ റൊഡോങ്​ സിൻമുൺ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഉത്തര കൊറിയയുടെ നീക്കം അന്താരാഷ്​ട്ര സമൂഹത്തിന്റെ നിലനിൽപ്പിനു ഭീഷണി​യാണെന്നും യു.എസ്​ സൈന്യം ആരോപിച്ചു.അതേസമയം ബാലിസ്​റ്റിക്​ മിസൈലുകൾ പരീക്ഷിക്കുന്നതിന്​ ഉത്തര കൊറിയക്കെതിരെ യു.എൻ രക്ഷാസമിതിയുടെ ഉപരോധം നിലനിൽക്കുന്നുണ്ട്​.