ഒ​മി​ക്രോ​ൺ വ്യാ​പ​നം ; ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് മു​റി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി

yy
ല​ണ്ട​ൻ: ഒ​മി​ക്രോ​ൺ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് മു​റി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി.കോ​വി​ഡ് പ​ട​രു​ന്ന​ത് ത​ട​യാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പ് അ​വ​താ​ള​ത്തി​ലാ​കു​മെ​ന്ന് അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.ക്രി​സ്മ​സ് അ​വ​ധി ക​ഴി​ഞ്ഞ് അ​ടു​ത്താ​ഴ്ച​യാ​ണ് യു​കെ​യി​ലെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്. 24,400 ലേ​റെ സ്കൂ​ളു​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​ലു​ള്ള​ത്.