ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ നീക്കം; പ്രതിഷേധിച്ച് പ്രവർത്തകർ; പാകിസ്താനിൽ സംഘർഷം

imran khan
 

ലാഹോർ: കോടതിയലക്ഷ്യക്കേസിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്. ലാഹോറിലുള്ള ഇമ്രാൻ വസതിയിക്കുമുന്നിൽ അറസ്റ്റ് നടപടിക്കായി വൻപൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. എന്നാൽ, നടപടിയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനു തെഹ്‌രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ) പ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്.

തോ​ഷ​ഖാ​ന കേ​സി​ൽ തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സെ​ഷ​ൻ​സ് കോ​ട​തിയാണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ അ​റ​സ്റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗി​ച്ച് ത​ട‍​യാ​നാ​ണ് ഇ​മ്രാ​ന്‍റെ ശ്ര​മം. എ​ല്ലാ പാ​ക്കി​സ്ഥാ​ൻ ടെ​ഹ്‌​രി​ക് ഇ ​ഇ​ൻ​സാ​ഫ് പാ​ർ​ട്ടി (പി​ടി​ഐ) പ്ര​വ​ർ​ത്ത​ക​രും ഇ​മ്രാ​ന്‍റെ വ​സ​തി​യി​ലേ​ക്ക് എ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ഇ​മ്രാ​ൻ ഖാ​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​മെ​ന്ന് പി​ടി​ഐ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​വാ​ദ് ചൗ​ധ​രി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി വി​റ്റ സം​ഭ​വ​ത്തി​ലാ​ണ് ഇ​മ്രാ​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തൊഷാഖാന കേസ് എന്ന പേരിൽ അറിയപ്പെടുന്ന സംഭവത്തിൽ മൂന്നു തവണ സമൻസ് അയച്ചിട്ടും ഇമ്രാൻ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേതുടർന്ന് ഫെബ്രുവരി 28ന് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
 
അറസ്റ്റ് തടയുന്നവര്‍ക്കെതിരേ നടപടി കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വെറുംകയ്യോടെ മടങ്ങിപ്പോവില്ലെന്നും ഇസ്ലാമാബാദ് പോലീസ് മേധാവി അറിയിച്ചു.