പാകിസ്ഥാനിലെ മഞ്ഞുവീഴ്ച; വാഹനങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; മരണം 23 ആയി
Sun, 9 Jan 2022

കറാച്ചി: പാകിസ്ഥാനിലുണ്ടായ മാരകമായ ഹിമപാതത്തിൽ വാഹനങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, രക്ഷാപ്രവർത്തകർ വടക്കൻ പാകിസ്ഥാനിലെ റോഡുകൾ വൃത്തിയാക്കാൻ തുനിഞ്ഞു.
ലാഹോര്‍: പാകിസ്ഥാനിലുണ്ടായ മാരകമായ മഞ്ഞുവീഴ്ചയിൽ 23 വിനോദ സഞ്ചാരികള്‍ മരിച്ചു. വാഹനങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനു കൂടുതൽ സൈനികരെ നിയോഗിച്ചു.
ഒന്നേകാൽ ലക്ഷത്തിൽപരം കാറുകള്‍ മേഖലയിൽ കുടുങ്ങിയെന്നാണ് സൈന്യത്തിന്‍റെ നിഗമനം. അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ച് യാത്രക്കാര്‍ എത്തിയതാണ് അപകടകാരണമെന്നാണ് പാക് സര്‍ക്കാരിന്‍റെ വിശദീകരണം.
വടക്കൻ പാകിസ്ഥാനിലെ മുറീ മലമേഖലയിൽ മഞ്ഞ് കാണാനെത്തിയ വിനോദസഞ്ചാരികളാണ് തണുത്തുവിറച്ച് മരിച്ചത്. പർവതപ്രദേശത്തെ ഗതാഗതക്കുരുക്കിൽ പെട്ട വാഹനങ്ങളിലെ സഞ്ചാരികൾക്കാണ് അപകടം സംഭവിച്ചത്. ഇസ്‌ലാമാബാദിൽനിന്ന് 64 കിലോമീറ്റർ അകലെ പാക് പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടി ജില്ലയിലാണു മുറീ.