പാകിസ്താൻ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ജസ്റ്റിസ് ആയിഷ മാലിക്

Pakistan to get its first woman Supreme Court judge - Justice Ayesha Malik
 

കറാച്ചി: പാകിസ്താൻ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ജസ്റ്റിസ് ആയിഷ മാലിക് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇവർ ലാഹോർ ഹൈക്കോടതി ജഡ്ജിയാണ്. ഇവരുടെ നിയമനത്തിന് പാകിസ്താൻ ജുഡീഷ്യൽ കമ്മീഷൻ ഇന്നാണ് അംഗീകാരം നൽകിയത്. 

ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാലിനെതിരെ അഞ്ച് വോട്ടുകൾക്കാണ് ആയിഷ മാലികിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താൻ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചേർന്ന ജുഡീഷ്യൽ കമ്മീഷൻ യോഗം ആയിഷ മാലികിന്റെ നിയമനം തള്ളുകയായിരുന്നു.