എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ദക്ഷിണ കൊറിയയിൽ അറസ്റ്റിൽ

google news
flight

സോൾ : പറന്നിറങ്ങുന്നതിനു തൊട്ടുമുൻപ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ദക്ഷിണ കൊറിയയിൽ അറസ്റ്റിൽ. അട്ടിമറി ശ്രമമെന്ന സംശയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. 

194 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി നിലത്തിറക്കി. ശ്വാസതടസ്സമുണ്ടായ 9 യാത്രക്കാർ ചികിത്സ തേടി. തെക്കൻ ദ്വീപായ ജേജുവിൽ നിന്ന് തെക്കുകിഴക്കൻ നഗരമായ ദെഗുവിലേക്ക് പറന്ന ഏഷ്യാന എയർലൈൻസിന്റെ എയർബസ് റൺവേ തൊടാൻ 3 മിനിറ്റ് ബാക്കിയുള്ളപ്പോൾ, 200 മീറ്റർ ഉയരത്തിൽ വച്ചായിരുന്നു സംഭവം. എമർജൻസി വാതിലിനടുത്തിരുന്ന യാത്രക്കാരൻ പെട്ടെന്നു ലിവർ വലിക്കുകയുമായിരുന്നു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags