ഇസ്രായേൽ ഭീഷണി; ഗസ്സയിലെ അൽശിഫ ആശുപത്രിയിലെ രോഗികളെ ഒഴിപ്പിച്ചു

google news
ada
 chungath new advt

ഗസ്സ സിറ്റി: ഇസ്രായേൽ ഭീഷണിയെതുടർന്ന് ഗസ്സയിലെ അൽശിഫ ആശുപത്രിയിലെ രോഗികളെ ഒഴിപ്പിച്ചു. ഗസ്സയിലെ തെരുവുകളിൽ നിറയെ മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കി. ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന ഇസ്രയേലിന്റെ വാദത്തെ അല്‍ശിഫ ഹോസ്പിറ്റല്‍ ഡയറക്ടര്‍ മുഹമ്മദ് സഖൗട്ട് നിരസിച്ചു. 

തോക്കിന്‍ മുനയിലായതിനാലാണ് ഒഴിഞ്ഞുപോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരായത്. വളരെ മോശം സാഹചര്യമാണുള്ളതെന്നും എല്ലാ ആശുപത്രി ജീവനക്കാരും ജീവന്‍പണയം വെച്ചാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ അവസ്ഥയിലുള്ളവലെ വിദഗ്ധ ചികിത്സക്കായി യൂറോപ്പിലേക്ക് കൊണ്ടുപോകുന്നതിനായുള്ള പട്ടിക നല്‍കിയെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഡയറക്ടര്‍ പറഞ്ഞു. 


650 രോഗികളുള്ള അൽശിഫ ആശുപത്രി ഒരുമണിക്കൂറിനകം ഒഴിയാൻ ഇന്നുച്ചയ്ക്കാണ് ഇസ്രായേൽ ഭീഷണി മുഴക്കിയത്. ഒഴിഞ്ഞില്ലെങ്കിൽ വെടിവെച്ചുകൊല്ലുമെന്ന ഇസ്രായേൽ ഭീഷണിക്കു വഴങ്ങി രോഗികളെയെല്ലാം ആശുപത്രിയിൽ നിന്ന് മാറ്റി. ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ഈ രോഗികളെ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും മറുപടി നൽകിയിട്ടില്ല.


ഗസ്സ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിക്കു സമീപത്തെ റോഡിൽ നിറയെ മൃതദേഹങ്ങൾ കണ്ടെത്തി. പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണ്. വടക്കൻഗസ്സ ഒന്നാകെ നശിപ്പിച്ച ശേഷം ഇപ്പോൾ തെക്കൻ ഗസ്സയിലും ഇസ്രായേൽ വ്യോമാക്രമണം കടുപ്പിക്കുകയാണ്. ഖാൻ യൂനിസിൽ ഇന്ന് 26 പേരാണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേൽ ഭീഷണി മുഴക്കുന്നത്. വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്‌തെത്തിയ ലക്ഷങ്ങളാണ് ഖാൻ യൂനിസിലുള്ളത്.

അല്‍ ശിഫ ആശുപത്രിയില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികളെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുമ്പോഴെല്ലാം അതിന് അവസരം ഒരുക്കിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. 
 

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു