കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കാന്‍ ഫൈസര്‍; ഒക്ടോബര്‍ അവസാനത്തോടെ അമേരിക്കയില്‍ ലഭ്യമാക്കും

pfizer
 

ന്യൂയോര്‍ക്ക്‌: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കാന്‍ ഫൈസര്‍. അഞ്ചു മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഒക്ടോബര്‍ അവസാനത്തോടെ അമേരിക്കയില്‍ ലഭ്യമാക്കുമെന്നാണ് ഫൈസര്‍ അറിയിച്ചിരിക്കുന്നത്.


നിലവില്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് അമേരിക്കയില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു മുന്‍പ് സുരക്ഷയും ഡോസും സംബന്ധിച്ച പഠനത്തിലാണ് ഫൈസര്‍. 

അമേരിക്കയില്‍ പുതിയ കോവിഡ് രോഗികളില്‍ ഡെല്‍റ്റ വകഭേദം കൂടുതലായി കാണുന്നതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളില്‍ വാക്‌സിന്‍ നല്‍കാനുള്ള തീരുമാനമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.