പ്ലാസ്മ തെറാപ്പി ഗുരുതര കോവിഡ് രോഗികളിൽ ഫലപ്രദമല്ല; പഠന റിപ്പോർട്ട്

V

ടൊറന്റോ: കോവിഡ് രോഗികളിൽ രോഗലക്ഷണങ്ങൾ ഗുരുതരമാകുന്നതും മരണവും തടയാൻ കോൺവലസന്റ് പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് പഠനം. രോഗം ഭേദമായ വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കോവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോൺവലസന്റ് പ്ലാസ്മ തെറാപ്പി.

തെറാപ്പി സ്വീകരിക്കുന്നവർക്ക് പലപ്പോഴും സാധാരണ ചികിത്സ ലഭിക്കുന്നവരെക്കാൾ ഗുരുതരമായ അവസ്ഥകൾ നേരിടേണ്ടിവരുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കാനഡ, യു.എസ്., ബ്രസീൽ രാജ്യങ്ങളിലായി 72 ആശുപത്രികളിലെ 940 രോഗികളാണ് പരീക്ഷണത്തിന്റെ ഭാഗമായത്.

കോവിഡ് രോഗമുക്തിനേടുന്നവരുടെ കോൺവലസന്റ് പ്ലാസ്മയിൽ സ്ഥിരതയില്ലാത്ത ആൻറിബോഡികളാണുള്ളതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതു രോഗികളുടെ ആരോഗ്യനില മോശമാകുന്നതിനു കാരണമാകുന്നതായി പഠനത്തിൽ വിശദീകരിക്കുന്നു.