പോളണ്ടിലെ മിസൈലാക്രമണം; ആ ​മി​സൈ​ൽ റ​ഷ്യ​യു​ടേ​ത​ല്ലെന്ന് പോ​ള​ണ്ട് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രേ ഡു​ഡ

poland missile attack Polish President Andrzej Duda
 

വാ​ഴ്സോ: പോ​ള​ണ്ടി​ലെ പ്ര​സെ​വോ​ഡോ​വി​ൽ പ​തി​ച്ച മി​സൈ​ൽ റ​ഷ്യ​യു​ടേ​ത​ല്ലെ​ന്ന് പോ​ളീ​ഷ് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രേ ഡു​ഡ. യു​ക്രെ​യ്ന്‍റെ വ്യോ​മ പ്ര​തി​രോ​ധ മി​സൈ​ലാ​യി​രി​ക്കാം പ​തി​ച്ച​ത്. റ​ഷ്യ​യു​ടെ മ​ന​പൂ​ർ​വ​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന​തി​ന് തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ആ​ൻ​ഡ്രേ ഡു​ഡ അ​റി​യി​ച്ചു.

ത​ങ്ങ​ൾ​ക്കും ത​ങ്ങ​ളു​ടെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ൽ നി​ന്ന്, ഇ​ത് സോ​വി​യ​റ്റ് യൂ​ണി​യ​നി​ൽ നി​ർ​മി​ച്ച എ​സ് -300 എ​ന്ന പ​ഴ​യ റോ​ക്ക​റ്റാ​ണ്, ഇ​ത് റ​ഷ്യ​യാ​ണ് വി​ക്ഷേ​പി​ച്ച​തെ​ന്ന​തി​ന് തെ​ളി​വു​ക​ളൊ​ന്നു​മി​ല്ല. യു​ക്രെ​യ്ൻ വ്യോ​മ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും ഡു​ഡ കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​ഷ്യ മി​സൈ​ൽ തൊ​ടു​ത്തു​വി​ട്ട​താ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് നേ​ര​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു. മിസൈൽ വിക്ഷേപിച്ചത് റഷ്യയാകാനിടയില്ല എന്നാണ് ബൈഡൻ അഭിപ്രായപ്പെട്ടത്. മിസൈൽ റഷ്യൻ നിര്‍മിതമെന്ന് പോളണ്ട് വ്യക്തമാക്കിയപ്പോൾ ആണ് ബൈഡൻ നിലപാട് അറിയിച്ചത്. റഷ്യയുടെ മിസൈൽ ആയിരിക്കുമെങ്കിലും വിക്ഷേപിച്ചത് റഷ്യയല്ലെന്നാണ് നാറ്റോയെ യു എസ് പ്രസിഡന്‍റ് അറിയിച്ചത്. മിസൈലിന്റെ സഞ്ചാരപഥം വച്ചാണ് യു എസ് പ്രസിഡന്‍റ് നിർണായകമായ നിഗമനമത്തിലെത്തിയതെന്നാണ് വ്യക്തമാകുന്നത്.

സ്‌ഫോടനത്തിനു പിന്നിൽ യുക്രൈന്‍റെ വ്യോമ പ്രതിരോധ സംവിധാനമാകാം എന്ന സൂചനയും അമേരിക്ക നാറ്റോയോട് പങ്കുവച്ചെന്നാണ് റിപ്പോര്‍ട്ട്. നാറ്റോ അംഗരാജ്യമാണ് പോളണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനു നേരെ സായുധ ആക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കണമെന്നതാണ് നാറ്റോയിലെ ധാരണ. എന്നാൽ റഷ്യയുടെ ആക്രമണമല്ലെന്ന അമേരിക്കൻ പ്രസിഡന്‍റിന്‍റെ നിലപാട് വന്നതോടെ നാറ്റോയുടെ തീരുമാനവും അതിനനുസരിച്ചാകും. സംഭവത്തിൽ പോളിഷ് ഗവണ്മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോളണ്ടിന്‍റെ അന്വേഷണത്തിന് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം ഉണ്ടാകുക.