മാർപാപ്പ വീണ്ടും വത്തിക്കാൻ പൊതുവേദിയിൽ

POPE

ഉദര ശസ്ത്രക്രിയയ്ക്കു ശേഷം തിരിച്ചെത്തിയ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കു തുറക്കുന്ന ജനാലയ്ക്കൽ നിന്നുള്ള ഞായറാഴ്ച പ്രാർഥനയും ആശീർവാദവും പുനരാരംഭിച്ചു. 
ഈ മാസം നാലിന് റോമിലെ ഗെമല്ലി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ മാർപാപ്പ 10 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് വത്തിക്കാനിൽ തിരിച്ചെത്തിയത്. 

ആശുപത്രിയിലായിരുന്നപ്പോൾ കഴിഞ്ഞ 11ന് മാർപാപ്പ ആശുപത്രി ബാൽക്കണിയിൽ നിന്ന് ഞായറാഴ്ച പ്രാർഥനയും ആശീർവാദവും നൽകിയിരുന്നു.

നൂറുകണക്കിനു വിശ്വാസികൾ പ്രാർഥനയ്ക്കെത്തിയിരുന്നു. തിരക്കേറിയ ജീവിതത്തിന്റെ വ്യഗ്രതകൾക്കിടയിൽ വിശ്രമിക്കാൻ മറക്കരുതെന്നും മൊബൈൽ ഫോണുകൾ ഇടയ്ക്ക് സ്വിച്ച്ഓഫ് ചെയ്യാനും വിശ്രമിക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നുവെന്നും പുഞ്ചിരിയോടെ മാർപാപ്പ പറഞ്ഞു.