പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തു; പിന്നാലെ ട്വിറ്ററിന് വിലക്ക് ഏര്‍പ്പെടുത്തി നൈജീരിയ

twi

അബുജ: പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പിന്നാലെ നൈജീരിയയിൽ ട്വിറ്റർ നിരോധിച്ചു. നൈജീരിയയുടെ കോർപറേറ്റ് നിലനിൽപ്പിനെ ദുർബലപ്പെടുത്താൻ കഴിവുള്ള പ്രവർത്തനങ്ങൾക്കു ട്വിറ്റർ ഉപയോഗിക്കുന്നുണ്ടെന്ന് കാണിച്ചാണ് നടപടി. 

പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്ത് രണ്ട് ദിവസത്തിനു ശേഷമാണ് വിലക്കേർപ്പെടുത്തിയത്. ഇൻഫർമേഷൻ മിനിസ്ട്രിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നിരോധനത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. സംയുക്ത സര്‍ക്കാര്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചതായി നൈജീരിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

1967-1970 കാലഘട്ടത്തിലെ 30 മാസത്തെ ആഭ്യന്തര യുദ്ധത്തേക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ട്വീറ്റാണ് നീക്കം ചെയ്തത്. ട്വിറ്ററിന്റെ നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ചായിരുന്നു ട്വീറ്റ് ഡിലീറ്റ് ചെയ്തത്. 

ട്വിറ്ററിന് വിലക്കേർപ്പെടുത്തുന്നതായി വെള്ളിയാഴ്ച പ്രഖ്യാപനം നടത്തിയെങ്കിലും നൈജീരിയയിൽ ട്വിറ്റർ പ്രവർത്തിക്കുന്നുണ്ട്.