പ്രധാനമന്ത്രി ഗുരുതരാവസ്ഥയില്‍; അഫ്ഗാനില്‍ ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിച്ച് താലിബാന്‍

google news
maulvi-abdul-kabir

അഫ്ഗാനിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി മൗലവി അബ്ദുള്‍ കബീറിനെ താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുംസാദ നിയമിച്ചു. പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്‍ദിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നാണ് ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. 

2021ല്‍ അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയത് മുതല്‍ മുഹമ്മദ് ഹസ്സന്‍ അഖുന്‍ദ് ആണ് പ്രധാനമന്ത്രി. ഹസ്സന് ഹൃദയ സംബന്ധമായ അസുഖമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താലിബാന്‍ പുറത്തുവിട്ടില്ല. 

1991ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ നംഗര്‍ഹാര്‍ പ്രവിശ്യ ഗവര്‍ണറായിരുന്നു പുതിയ പ്രധാനമന്ത്രി കബീര്‍. യുഎസ് സേന അഫ്ഗാനില്‍ നിന്ന് പിന്‍മാറുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പിട്ട നേതാവ് കൂടിയാണ് കബീര്‍. 

Tags