വംശീയ അധിക്ഷേപം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ

arrest

വോൾവെർഹാംപ്ടൺ: സെൻട്രൽ ഇംഗ്ലണ്ടിലുള്ള വോൾവെർഹാംപ്ടണിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. ഒരു മുസ്ലിം കുടുംബത്തിന് നേരെ വംശീയ അധിക്ഷേപം നടത്തിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  കുറച്ച് ചെറുപ്പക്കാർ ചേർന്ന് വംശീയ അധിക്ഷേപം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

വെസ്റ്റ് മിഡ്ലാൻഡ്‌സ് പൊലീസാണ് 15 നും 17 ഉം വയസ്സ് വീതം പ്രായമുള്ള യുവാക്കളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. പാർക്ക് വെസ്റ്റ് റോഡിലുള്ള ഒരു മുസ്‌ലിം കുടുംബത്തിന് നേരെയാണ് യുവാക്കൾ വംശീയ അധിക്ഷേപം നടത്തിയത്.  ഇവർ വംശീയ അധിക്ഷേപം നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പോലീസ്  കേസിന് പ്രഥമ പരിഗണനയാണ് നല്കിയിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ഷെയർ ചെയ്യുന്നത് ഇനിയും ആ കുടുംബത്തെ കൂടുതൽ ദുഃഖത്തിൽ എത്തിക്കുമെന്നും അതിനാൽ വീഡിയോ ഷെയർ ചെയ്യുന്നത് നിർത്തണമെന്നും പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട ഏതെങ്കിലും ദൃക്‌സാക്ഷികളുണ്ടോ എന്നത് പോലീസ് പരിശോധിക്കുകയാണ്.