ഇസ്രേയലിൽ ഭരണമാറ്റം; ബെന്യമിൻ നെതന്യാഹൂ പുറത്തേക്ക്

nethyahu

ജെറുസലേം: പത്ത് വർഷത്തിലേറെയായി ബെന്യമിൻ നെതന്യാഹൂ ഭരണത്തിലിറക്കുന്ന ഇസ്രേയലിൽ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാൻ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാൻ 38  മിനിറ്റ് ബാക്കി നിൽക്കെയാണ് വിവിധ പാർട്ടികൾ തമ്മിൽ അന്തിമ തീരുമാനം ആയതും പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതും. മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യമായ പിന്തുണ ലഭിച്ചതായി  യെർ  ലാപിഡ് പ്രസിഡന്റ് ആയ റൂവൻ റിവൽവിനെ അറിയിച്ചു.

യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടിയുടെ പിന്തുണ കൂടി ലഭിച്ചതോടെ പ്രതിപക്ഷം ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു. ഇതോടെ പന്ത്രണ്ട് വർഷമായി ഭരണത്തിൽ തുടരുന്ന ബെന്യമിൻ നെതന്യാഹൂവീന് അധികാരം നഷ്ടമാകും. തീവ്ര വലതുപക്ഷ പാർട്ടി നേതാവായ നഫ്താലി ബെന്നെറ്റ്‌മായിട്ടാണ്  യെർ  ലാപിഡ് സഖ്യമുണ്ടാക്കിയത്.നഫ്താലി ബെന്നറ്റിന്റെ പേര് അവസാന നിമിഷം വരെ സജീവമായിരുനെങ്കിലും രണ്ടാമത്തെ കക്ഷിയായ  യെർ ലാപിഡ് തന്നെ പ്രധാനമന്ത്രിയാകും.