ആർ‌എസ്‌എസ് പ്രത്യയശാസ്ത്രവും ബിജെപിയും ഇന്ത്യയ്ക്ക് വലിയ ഭീഷണി: വിമർശിച്ച് ഇമ്രാൻ ഖാൻ

imran khan

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ‌എസ്‌എസിനേയും വിമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആർ‌എസ്‌എസ് പ്രത്യയശാസ്ത്രവും ബിജെപിയും ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചതെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. മുസ്‌ലിംകളെ മാത്രമല്ല, സിഖുകാരെയും ക്രിസ്ത്യാനികളെയും പട്ടികജാതിക്കാരെയും ബിജെപിയും ആർഎസ്എസും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഇമ്രാന്റെ വിമർശനം. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം ശരിയല്ല. പാകിസ്ഥാൻ കശ്മീരികളുടെ നീതിപൂർവകമായ പോരാട്ടത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള കശ്മീരികളുടെ അംബാസഡറും അഭിഭാഷകനുമായി താൻ തുടരുമെന്ന് അദ്ദേഹം റാലിക്കിടെ പറഞ്ഞു.