ജി​ദ്ദ​യി​ല്‍ ഒന്നാം ലോ​ക മ​ഹാ​യു​ദ്ധ അനുസ്മരണ ചടങ്ങിനിടെ സ്‌ഫോടനം

ജി​ദ്ദ​യി​ല്‍ ഒന്നാം ലോ​ക മ​ഹാ​യു​ദ്ധ അനുസ്മരണ ചടങ്ങിനിടെ സ്‌ഫോടനം

ജി​ദ്ദ: സൗ​ദി​യി​ലെ ജി​ദ്ദ​യി​ല്‍ ഫ്ര​ഞ്ച് കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്ത ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ അ​നു​സ്മ​ര​ണ ചടങ്ങില്‍ സ്ഫോടനം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റവരില്‍ ഒരാള്‍ ഗ്രീസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും മറ്റൊരാള്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥനുമാണ്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ജി​ദ്ദ​യി​ലെ ശ്മ​ശാ​ന​ത്തി​ല്‍ ഫ്രഞ്ച് പൗരന്മാരടക്കമുള്ള ഇതര മതസ്ഥര്‍ക്ക് വേ​ണ്ടി​ ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം. ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഫ്ര​ഞ്ച്, അ​മേ​രി​ക്ക​ന്‍, ബ്രി​ട്ടീ​ഷ്, ഇ​റ്റാ​ലി​യ​ന്‍, ഗ്രീ​ക്ക് സ​പ്ര​തി​നി​ധി​ക​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​പ​ക​ട​സ്ഥ​ല​ത്ത് അ​തി​വേ​ഗം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ സൗ​ദി ഉ​ദ്യോ​ഗ​സ്ഥ​രെ ഫ്രാ​ന്‍​സ് അ​ഭി​ന​ന്ദി​ച്ചു. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ദ്ദ​യി​ലെ ഫ്ര​ഞ്ച് കോ​ണ്‍​സു​ലേ​റ്റ് ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ആക്രമണം നടന്ന സ്മശാനം സൗദി സുരക്ഷാസേന അടച്ചിട്ടുണ്ട്. ശ്മശാനത്തിന് ചുറ്റുമുള്ള സ്ഥലം ഇപ്പോള്‍ സുരക്ഷാവലയത്തിലാണ്.

ആക്രമണത്തെ ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയം അപലപിച്ചു.