സൗദി കൊവിഡ്-19 കര്‍ഫ്യൂ പിന്‍വലിക്കുന്നു

സൗദി കൊവിഡ്-19 കര്‍ഫ്യൂ പിന്‍വലിക്കുന്നു

റിയാദ്: രാജ്യത്ത് കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പിന്‍വലിക്കുന്നു. ഞായറാഴ്ച രാവിലെ ആറിന് കർഫ്യൂ നീക്കും.

രാജ്യത്ത് ഉടനീളം കർഫ്യൂ പിൻവലിക്കും. ഇതോടെ സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങും. പൊതു സ്ഥലങ്ങളില്‍ മാസ്കും ശാരീക അകലവും പാലിക്കണം. 50 പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ അനുവാദമില്ല.

ഉംറ തീർത്ഥാടനവും അന്താരാഷ്ട്ര വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കരയിലൂടെയോ കടലിലൂടെയോ രാജ്യത്തേക്ക് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

സൗദിയില്‍ ഇന്ന് 3,941 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3,153 പേര്‍ രോഗമുക്തരായി.