ഫ്ലോറിഡയിൽ സംഗീത പരിപാടിയുടെ ചിത്രീകരണത്തിനിടെ വെടിവയ്പ്പ്; നിരവധി പേർക്ക് പരിക്ക്

gun
 

 യു.എസ് നഗരമായ ഫ്ലോറിഡയിൽ സംഗീത പരിപാടിയുടെ ചിത്രീകരണത്തിനിടെ നിരവധി പേർക്ക് വെടിയേറ്റു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവമുണ്ടായത്. ഫ്രഞ്ച് മൊന്റാനയുടെ വിഡിയോ ചിത്രീകരണത്തിനിടെയാണ് വെടിവെപ്പുണ്ടായത്.അജ്ഞാത സ്ഥലത്ത് ആരംഭിച്ച തർക്കം ദ ലിക്കിങ് റസ്റ്ററന്റിലെ വെടിവെപ്പിൽ അവസാനിക്കുകയായിരുന്നുവെന്ന് മിയാമി ​പൊലീസ് അറിയിച്ചു.

ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്താണ് വെടിവെപ്പുണ്ടായത്. സംഭവം നടക്കുമ്പോൾ മ്യൂസിക് വിഡിയോയുടെ ചിത്രീകരണവും പുരോഗമിക്കുന്നുണ്ടായിരുന്നു.എത്രപേർക്ക്  വെടിവെപ്പിൽ പരിക്കേറ്റുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.