ജര്‍മനിയില്‍ വെടിവെപ്പ്; ഏഴ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

jermany shooting

ബെര്‍ലിന്‍: ജര്‍മനിയിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സംഘത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 9.00 മണിയോടെ വടക്കന്‍ ജര്‍മനിയില്‍ ഹാന്‍ബെഗിന് സമീപമുള്ള ഒരു കെട്ടിടത്തിനുള്ളില്‍ വെച്ചായിരുന്നു വെടിവെപ്പ്.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, വെടിവെയ്പ്പിന് ശേഷം കെട്ടിടത്തില്‍ നിന്നും ആരും ഓടി രക്ഷപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല. അക്രമിയും മരണപ്പെട്ടവരില്‍ ഉണ്ടാകുമെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പൊലീസ് ആന്വേഷണം ആരംഭിച്ചു.