ഇന്ത്യനാപോളിസിൽ പാർക്കിങ് ഗ്രൗണ്ടിൽ വെടിവെയ്പ്പ്; രണ്ട് മരണം

shoot

ചിക്കാഗോ: ഇന്ത്യനാപോളിസിൽ പാർക്കിങ് ഗ്രൗണ്ടിൽ ഉണ്ടായ വെടിവെയ്പ്പിൽ രണ്ട് മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട്  പേർക്ക് പരിക്കുണ്ട്. ശനിയാഴ്ച്ച അതിരാവിലെയായിരുന്നു സംഭവം. വെളുപ്പിനെ രണ്ട്  മണിയോടെ വെടിയൊച്ച കേട്ട പോലീസുകാർ സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും നാല് പേർ  വെടിയേറ്റ് കിടക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റത് ഒരു സ്ത്രീക്കും പുരുഷനാണ്. ഇവരുടെ  ഗുരുതരമല്ലെന്ന് ഇന്ത്യനാപോളിസ് മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്മെന്റ് അറിയിച്ചു.