ബൊളീവിയയിൽ വിമാനാപകടത്തിൽ ആറുപേർ കൊല്ലപ്പെട്ടു

sf
 

ലാ പാസ്: ബൊളീവിയൻ സൈനിക വിമാനം തകർന്നു വീണ്  ആറുപേർ കൊല്ലപ്പെട്ടു. ആമസോൺ മേഖലയിലെ അഗ്വാ ഡുലേസ് എന്ന പ്രദേശത്താണ് സൈനിക വിമാനം തകർന്നു വീണത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥ രുമായി യാത്രതിരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. 

ഒരു മരത്തിലിടിച്ചശേഷമാണ് വിമാനം തകർന്നതെന്നാണ്  റിപ്പോർട്ട്. പറന്നുയർന്ന് ഏഴു മിനിറ്റിനകം തന്നെ അപകടം സംഭവിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന
പൈലറ്റ് അടക്കം ആറു പേരും കൊല്ലപ്പെട്ടതായി കേണൽ ലൂയിസ് ക്യൂവെസ് സ്ഥിരീകരിച്ചു.