ചെഗുവേരയുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകളും ബാനറുകളും; പലസ്തീൻ ജനതയെ ആവേശത്തിലാക്കി സോഷ്യലിസ്റ്റ് റാലി

flag
ഗസ്സ സിറ്റി: ചെഗുവേരയുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകളും ബാനറുകളും ചെങ്കൊടികളും തോക്കുകളുമേന്തി നഗരത്തെ ഇളക്കിമറിച്ച് ഗസ്സ സിറ്റിയിൽ സോഷ്യലിസ്റ്റ് പാർട്ടി റാലി. പലസ്തീനിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ പോപ്പുലർ ഫ്രന്റ് ഫോർ ലിബറേഷൻ ഓഫ് പലസ്തീൻ(പിഎഫ്എൽപി) ആണ്  കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിൽ റാലി നടത്തിയത്.

11 നാൾ നീണ്ടുനിന്ന ഗസ്സയിലെ ഇസ്രേയൽ നായിട്ടിനെ ചെറുത്തുനിൽപ്പിലൂടെ അതിജീവിച്ച പലസ്തീൻ ജനതയുടെ വിജയം ആഘോഷിക്കാനാണ് റാലി നടത്തിയത്. ഗസ്സ സിറ്റയിലെ റിമാൽ പരിസരത്ത് നടന്ന റാലിയിൽ നൂറ്  കണക്കിന് പുരുഷ-വനിത പ്രവർത്തകർ അണിനിരന്നു.

നമ്മുടെ ഇച്ഛാശക്തിയെയയും പോരാട്ടവീര്യത്തെയും ഇല്ലാതാക്കാൻ വേണ്ടി ശത്രുക്കൾ നിലംപരിശാക്കിയ വീടുകളുടെ ബാക്കിയുള്ള അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും ഞങ്ങൾ പറയുകയാണെന്ന് പിഎഫ്എൽപി നേതാവ് ജാമിൽ മസ്ഹർ ആഹ്വാനം ചെയ്തു.

വിട്ടുവീഴ്ചകളോ പിൻവാതിൽ ഇടപാടുകളോ അംഗീകരികാത്ത ഭിന്നതകൾ ഇല്ലാത്ത ജനങ്ങളാണ് ഞങ്ങൾ ഫലസ്തീനികൾ എന്ന്  അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിജയം ആഘോഷിക്കുന്ന അറബ്,പലസ്തീൻ ജനതയ്ക്കും ലോകത്തെ സ്വതന്ത്രർ ആയ ജനങ്ങൾക്കും അഹ്മദ് സ്ആദത്തിന്റെ എല്ലാവിധ ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.