പ്രദര്‍ശന പറക്കലിനിടെ സ്പാനിഷ് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

google news
Spanish fighter jet crashes at air base in Zaragoza
 


മാഡ്രിഡ്: പ്രദർശന പറക്കലിനിടയിൽ സ്പാനിഷ് യുദ്ധവിമാനം തകർന്നുവീണു. സരഗോസ വ്യോമ താവളത്തിലെ തിരക്കേറിയ ഹൈവേയ്ക്ക് സമീപമാണ് വിമാനം കുത്തനെ ഇടിച്ചിറങ്ങി പൊട്ടിത്തെറിച്ചത്. വാഹനഗതാഗതം സജീവമായിരിക്കേയാണ് വിമാനം കൂപ്പുകുത്തിയതെങ്കിലും ഭാഗ്യവശാൽ വലിയ അപകടം ഒഴിവായി. 

തകര്‍ന്നുവീണ് അഗ്‌നിക്കിരയാകും മുമ്പേ വിമാനത്തില്‍ നിന്ന് പൈലറ്റ് സുരക്ഷാസംവിധാനം ഉപയോഗിച്ച് പുറത്തേക്ക് തെറിച്ച് രക്ഷപ്പെട്ടുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റ് സുരക്ഷിതനാണെന്നാണും കാലിന് ചെറിയ പരിക്കുകള്‍ മാത്രമേയുള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി.  

സൈനിക കുടുംബങ്ങൾക്കായി നടത്തിയ പ്രദർശന പറക്കലിനിടയിലായിരുന്നു അപകടം സംഭവിച്ചത്. എഫ്-18 വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനമാണ് തകർന്നുവീണത്. വിമാനം ഇടിച്ചിറങ്ങുന്നതിന് മുൻപ് തന്നെ പൈലറ്റിന് വിമാനത്തിൽ നിന്ന് വേർപ്പെട്ട് രക്ഷപ്പെടാനായത് ആളപായം ഒഴിവാക്കി. കാലിനേറ്റ ചെറിയ പരിക്കുകൾ ഒഴിച്ച് പൈലറ്റിന് മറ്റു പ്രശ്നങ്ങളിലെന്നാണ് വിവരം. 

യുദ്ധവിമാനം സൈനിക താവളത്തിൽ ഇടിച്ചിറങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ വിവിധ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.

Tags