ക്വാറന്‍റീൻ വ്യവസ്​ഥകൾ തെറ്റിച്ച്​ കോ​വി​ഡ് പരത്തി; വിയറ്റ്​നാമിൽ യു​വാ​വി​ന് അ​ഞ്ച് വ​ർ​ഷം ത​ട​വും 880 ഡോ​ള​ർ പി​ഴ​യും

x

ഹോചിമിൻ സിറ്റി: കോവിഡ്​ ക്വാറന്‍റീൻ വ്യവസ്​ഥകൾ തെറ്റിച്ച്​ രോഗം പരത്തിയതിന്​ വിയറ്റ്​നാമിൽ യുവാവിന്​ അഞ്ച്​ വർഷം ജയിൽ ശിക്ഷ. മഹാമാരി പരത്തിയെന്ന കുറ്റത്തിന്​ 28കാരനായ ലെ വാൻ ട്രിയെയാണ്​ ശിക്ഷിച്ചത്​.ട്രൈ ​രോ​ഗം പ​ര​ത്തി​യ എ​ട്ടു പേ​രി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ജൂ​ലൈ ആ​ദ്യം ഹോ ​ചി​മി​ൻ ന​ഗ​ര​ത്തി​ൽ​നി​ന്നും രാ​ജ്യ​ത്തി​ന്റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള സ്വ​ന്തം നാ​ടാ​യ കാ ​മൗ പ്ര​വി​ശ്യ​യി​ലേ​ക്ക് ട്രി ​ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്നു. കാ ​മൗ ലെ​ത്തി​യ ട്രി ​ത​ന്‍റെ യാ​ത്രാ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നു മ​റ​ച്ചു​വ​യ്ക്കു​ക​യും ക്വാ​റ​ന്‍റൈ​ൻ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ക്കു​ക​യും ചെ​യ്തു.

മ​റ്റൊ​രു പ്ര​ദേ​ശ​ത്തി​ൽ​നി​ന്നും എ​ത്തു​ന്ന​വ​ർക്ക് അ​ടി​യ​ന്ത​ര​മാ​യി 21 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ കാ ​മൗ ആ​രോ​ഗ്യ വി​ഭാ​ഗം നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ട്രിയ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പി​ന്നാ​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും. അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ച വെ​ൽ​ഫെ​യ​ർ സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് ബാധിച്ചു.സം​ഭ​വ​ത്തി​ൽ ട്രിയ്ക്കെ​തി​രെ കേ​സെ​ടു​ത്തു.