കൊളംബോയില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

google news
earthquake
 chungath new advt

 
കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.

കൊളംബോ തുറമുഖത്ത് നിന്നും 800 കിലോമീറ്റര്‍ അകലെയായി ഇന്ത്യൻ മഹാസമുദ്രത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യൻ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു.

ജമ്മു കശ്മീരിലെ ലഡാക്കിലും ഇന്ന് ഭൂചലനമുണ്ടായി. ഉച്ചയ്‌ക്ക് 1.08 ഓട് കൂടി ഉണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. കാര്‍ഗിലില്‍ നിന്നും 314 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ ഭൂചലനത്തിലും ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു