വേട്ടക്കാരുടെ കെ​ണി​യി​ല്‍ പെ​ട്ട് തു​മ്പി​ക്കൈ മു​റി​ഞ്ഞ സു​മാ​ത്ര​ന്‍ കു​ട്ടി​യാ​ന ച​രി​ഞ്ഞു

ele
 

സു​മാ​ത്ര: ഇ​ന്തോ​നേ​ഷ്യ​യി​ൽ വേട്ടക്കാരുടെ കെണിയില്‍ പെട്ട് തുമ്പിക്കൈ പാതി മുറിഞ്ഞ കുട്ടിയാന ചരിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ഒരു വയസ്സുള്ള സുമാത്രന്‍ കുട്ടിയാനയാണ് ചരിഞ്ഞത്. 

സുമാത്ര ദ്വീപിലെ ഒരു വര്‍ഷം പ്രായമായ പെണ്‍ ആനക്കുട്ടിയാണ് വേട്ടക്കാരുടെ കെണിയില്‍ പെട്ട് പാതി തുമ്പിക്കൈ മുറിഞ്ഞ് അവശനിലയിലായത്.  തുടർന്ന് ആനക്കുട്ടി ഗുരുതരമായ അണുബാധ നേരിടുന്നുണ്ടായിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ഗ്രാമവാസികളാണ് അതിനെ കണ്ടെത്തിയത്.  

പാ​തി മു​റി​ഞ്ഞ തു​മ്പി​ക്കൈ​യി​ല്‍ ഗു​രു​ത​ര​മാ​യ അ​ണു​ബാ​ധ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. മു​റി​വേ​റ്റ തു​മ്പി​ക്കൈ മു​റി​ച്ചു​മാ​റ്റി ജീ​വ​ന്‍ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും മു​റി​വ് ഗു​രു​ത​ര​മാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സു​മാ​ത്ര ദ്വീ​പി​ൽ ആ​കെ 693 ആ​ന​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ട​ങ്ങ​ളി​ൽ ആ​ന​ക​ളെ വേ​ട്ട​യാ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. ജൂലൈയിൽ ഒരു സുമാത്രൻ ആനയെ കൊമ്പുകൾ മുറിച്ചെടുത്ത് ശിരഛേദം ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.