ഇലക്ട്രിക് വാഹനങ്ങൾ ഓടുമ്പോൾ തന്നെ ചാർജ് ചെയ്യാൻ സംവിധാനവുമായി സ്വീഡൻ

google news
eletric bus

സ്റ്റോക്ഹോം: ഇലക്ട്രോണിക് വാഹനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ദീർഘദൂര ‌യാത്രകൾ. ഒറ്റ ചാർജിൽ നൂറു കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിലും ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് വെല്ലുവിളിയാകുമെന്നാണ് വാഹന വിദ​ഗ്ധർ ഭയന്നിരുന്നത്. ചാർജിങ് പോയിന്റുകളുടെ കുറവ്, ചാർജ് ചെയ്യാനെടുക്കുന്ന സമയം എന്നിവ‌യൊക്കെ വെല്ലുവിളിയായിരുന്നു. എന്നാൽ റോഡിൽ യാത്ര ചെ‌യ്യുമ്പോൾ തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യ‌മുണ്ടായാലോ. എന്നാൽ ഇപ്പോൾ ഇതാണ് സ്വീഡനിൽ നടക്കുന്നത്.

ലോകത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രിഫൈഡ് റോഡ് സ്വീഡൻ യാഥാർഥ്യമാക്കാനൊരുങ്ങുക‌യാണ് സ്വീഡൻ. സ്ഥിരമായി വൈദ്യൂകരിച്ച റോഡ് നിർമാണത്തിന്റെ ആദ്യ ഘട്ടം 2025ഓടെ പൂർത്തിയാകും. റോഡ് യാഥാർഥ്യമായാൽ ഇലക്ട്രിക് വാഹന രം​ഗത്ത് വൻകുതിപ്പിന് തുടക്കമാകും. രാജ്യത്തെ പ്രധാന ന​ഗരങ്ങളായ സ്റ്റോക്ഹോം, ​ഗോതൻബർ​ഗ്, മാൽമോ തുടങ്ങിയ ന​ഗരങ്ങളെ ബന്ധിപ്പിക്കാനാണ് ആദ്യ പദ്ധതി. ഇല്ക്ട്രിഫൈ റോഡുകൾ 3000 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കുകയാണ് അടുത്ത ഘട്ടം. കാർബൺ പുറന്തള്ളൽ കുറക്കാനും ​ഗതാ​ഗത സൗകര്യം മെച്ചപ്പെ‌ടുത്താനുമാണ് നൂതന സാങ്കേതിക വിദ്യയിലൂടെ സ്വീഡൻ ശ്രമിക്കുന്നത്. ഇൻഡക്ഷൻ കോയിലുകൾ റോഡിന്റെ ഉപരിതലത്തിന്റെ അടിയിലൂ‌ടെ സ്ഥാപിച്ചാണ് പ്രത്യേക റോഡ് തയ്യാറാക്കുകയെന്നാണ് റിപ്പോർട്ട്. ഹെവി വാഹനങ്ങൾക്കുള്ള ഓവർഹെഡ് ഇലക്‌ട്രിക് ലൈൻ, റോഡിന്റെ അസ്ഫാൽറ്റിന് താഴെ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് കോയിലുകൾ, ഇലക്ട്രിക് ട്രക്കുകൾക്കുള്ള ചാർജിംഗ് റെയിൽ എന്നിവയും പരി​ഗണിക്കുന്നു. 

തെക്കൻ സ്വീഡനിലെ ലണ്ട് നഗരത്തിൽ നാല് താൽക്കാലിക വൈദ്യുതീകരിച്ച റോഡുകൾ നിലവിലുണ്ട്. ഈ 21 കിലോമീറ്റർ (13-മൈൽ) റോഡ് സ്ഥിരമായി വൈദ്യുതീകരിക്കും. സ്വീഡിഷ് ട്രാൻസ്പോർട്ട് അഡ്മിനിസ്ട്രേഷൻ ട്രാഫിക്വെർകെറ്റാണ് വൈദ്യുതീകരിച്ച റോഡ് നിർമ്മിക്കുന്നത്. ഹാൾസ്ബർഗിനും ഒറെബ്രോയ്ക്കും ഇടയിലുള്ള E20 മോട്ടോർവേയിലാണ് വൈദ്യുതീകരിച്ച ഹൈവേ നിർമിക്കുന്നത്. ഇലക്ട്രിക് റോഡ് യാഥാർഥ്യമായാൽ വൈദ്യുത വാഹനങ്ങളിലെ ബാറ്ററികൾ നിലവിലെ വലിപ്പത്തിന്റെ മൂന്നിലൊന്നായി കുറക്കാമെന്ന് ​ഗവേഷകർ പറയുന്നു. 


 

Tags