താ​യ്‌​വാ​നി​ല്‍ വ​ന്‍ ഭൂ​ച​ല​നം; സു​നാ​മി മു​ന്ന​റി​യി​പ്പ്

google news
taiwan earthquake
 

താ​യ്പേ​യ് സി​റ്റി: താ​യ്‌​വാ​നി​ല്‍ വ​ന്‍ ഭൂ​ച​ല​നം. തെ​ക്ക്-​കി​ഴ​ക്ക​ന്‍ തീ​ര​ദേ​ശ​ത്ത് ഉ​ച്ച​യ്ക്ക് 2.44 ഓ​ടെ​യാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ര്‍ സ്‌​കെ​യി​ല്‍ 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്ന് സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. പത്തു കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. 

ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്ന് നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കും കേ​ടു​പാ​ടു സം​ഭ​വി​ച്ചു. ഭൂചലനത്തില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടി ആടിയുലഞ്ഞു. യുലി ഗ്രാമത്തില്‍ ചുരുങ്ങിയത് ഒരു കെട്ടിടമെങ്കിലും തകര്‍ന്നിട്ടുണ്ടെന്ന് സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (സി.എന്‍.സി.) റിപ്പോര്‍ട്ട് ചെയ്തു. 

ഭൂചലനം അനുഭവപ്പെട്ട മേഖലയില്‍ ശനിയാഴ്ചയും ഭൂചലനമുണ്ടായിരുന്നു. 6.6 ആയിരുന്നു ഇതിന്റെ തീവ്രത. എന്നാല്‍ ഞായറാഴ്ചത്തെ ഭൂചലനത്തിന് ശക്തി കൂടുതലായിരുന്നു. ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags