അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍; മുല്ല ഹസ്സൻ അഖുന്ദ് പ്രധാനമന്ത്രിയാകും

taliban


കാബൂള്‍: ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ. മുല്ല ഹസ്സൻ അഖുന്ദ് അഫ്ഗാനിസ്താനിലെ പുതിയ പ്രധാനമന്ത്രിയാകും. മുല്ല ബരാദർ ഉപപ്രധാനമന്ത്രിയാകും. ഇടക്കാല പ്രതിരോധമന്ത്രിയായി യാക്കൂബ് മുജാഹിദിനേയും നിയമിച്ചു.  

അഫ്ഗാന്‍ സൈന്യത്തെ കീഴടക്കി മൂന്നാഴ്ചയ്ക്ക് ശേഷമാണ് താലിബാന്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീന്‍ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി. അമീര്‍ മുതാഖിക്കാണ് വിദേശകാര്യം. ഷേര്‍ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമ വകുപ്പ് അബ്ദുള്‍ ഹക്കീമിനാണ്. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും. 

താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കുന്നതിനുവേണ്ടിയാണ് ഇത്തെമൊരു തീരുമാനമെടുക്കാന്‍ താലിബാന്‍ നിര്‍ബന്ധിതരായതെന്നാണ് റിപ്പോർട്ടുകൾ.

സര്‍ക്കാര്‍ രൂപീകരണത്തില്‍ താലിബാനില്‍ ഉള്‍പ്പോര് രൂക്ഷമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഫ്ഗാനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തില്‍ അവശേഷിച്ചിരുന്ന ഒരെയൊരു മേഖലയായ പഞ്ച്ശീര്‍ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുത്തതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. 


അഫ്ഗാനിസ്ഥാനിലെ പുതിയ മന്ത്രിസഭ:  


രാഷ്ട്രത്തലവൻ: മുല്ല ഹസ്സൻ അഖുന്ദ്

ആദ്യ ഡെപ്യൂട്ടി: മുല്ല ബരദാർ

രണ്ടാമത്തെ ഡെപ്യൂട്ടി: മൗലവി ഹന്നാഫി

ആക്ടിംഗ് പ്രതിരോധ മന്ത്രി: മുല്ല യാക്കൂബ്

ആക്ടിംഗ് ആഭ്യന്തര മന്ത്രി: സെറാജുദ്ദീൻ ഹഖാനി

ആക്ടിംഗ് വിദേശകാര്യ മന്ത്രി: അമീർ ഖാൻ മുത്തഖി

ആക്ടിംഗ് ധനമന്ത്രി: മുല്ല ഹെദായത്തുള്ള ബദ്രി

ആക്ടിംഗ് വിദ്യാഭ്യാസ മന്ത്രി: ശൈഖ് മൗലവി നൂറുല്ല

ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി: മുല്ല ഖൈറുല്ല ഖൈർഖ

ആക്ടിംഗ് സാമ്പത്തിക മന്ത്രി: ഖാരി ദിൻ ഹനീഫ്

ഹജ്ജിന്റെയും മതകാര്യങ്ങളുടെയും ആക്ടിംഗ് മന്ത്രി: മൗലവി നൂർ മുഹമ്മദ് സാക്കിബ്

ആക്ടിംഗ് ജസ്റ്റിസ് മന്ത്രി: മൗലവി അബ്ദുൽ ഹക്കിം ശാരി

അതിർത്തി, ആദിവാസി കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി: മുല്ല നൂറുല്ല നൂരി

ഗ്രാമീണ പുനരധിവാസത്തിന്റെയും വികസനത്തിന്റെയും ആക്ടിംഗ് മന്ത്രി: മുല്ല മുഹമ്മദ് യൂനുസ് അഖുൻസാദ

പൊതുമരാമത്ത് ആക്ടിംഗ് മന്ത്രി: മുല്ല അബ്ദുൽ മനാൻ ഒമാരി

ഖനികളുടെയും പെട്രോളിയത്തിന്റെയും ആക്ടിംഗ് മന്ത്രി: മുല്ല മുഹമ്മദ് ഈസാ അഖുണ്ട്

അഭയാർത്ഥികളുടെ ആക്ടിംഗ് മന്ത്രി: ഖലീലുറഹ്മാൻ ഹഖാനി

ഇന്റലിജൻസ് ആക്ടിംഗ് ഡയറക്ടർ: അബ്ദുൽ ഹഖ് വാസിഖ്

സെൻട്രൽ ബാങ്കിന്റെ ആക്ടിംഗ് ഡയറക്ടർ: ഹാജി മുഹമ്മദ് ഇദ്രിസ്

പ്രസിഡന്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ആക്ടിംഗ് ഡയറക്ടർ: അഹ്മദ് ജാൻ അഹ്മദി