അ​ഫ്ഗാ​നി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചടങ്ങുകൾ ഒ​ഴി​വാ​ക്കി താ​ലി​ബാ​ന്‍; ധൂര്‍ത്ത് തടയാനെന്ന് വിശദീകരണം

taliban
 

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ട്. റ​ഷ്യ​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​ണ​വും മ​റ്റു വി​ഭ​വ​ങ്ങ​ളും പാ​ഴാ​ക്കു​ന്ന​ത് ത​ട​യാ​ൻ വേ​ണ്ടി​യാ​ണ് പു​തി​യ സ​ര്‍​ക്കാ​ര്‍ ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണു താ​ലി​ബാ​നോ​ട് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അമേരിക്കയിലെ ഭീകരാക്രമണമുണ്ടായ സെപ്റ്റംബര്‍ 11 ന് താലിബാന്റെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് റഷ്യ, ഇറാന്‍, ചൈന, ഖത്തര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെ താലിബാന്‍ ക്ഷണിക്കുകയും ചെയ്യിരുന്നു. 

എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. താലിബാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ആഘോഷം നടത്താനുള്ള തീരുമാനത്തിനെതിരെ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും രംഗത്തു വന്നിരുന്നു.