ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 19 കാരിയുടെ മൃതദേഹം കണ്ടെത്തി

google news
lk

chungath new advt

ഗാസസിറ്റി:  ഒക്‌ടോബർ ഏഴിന് പലസ്തീൻ ഭീകര സംഘടനയായ ഹമാസ് തട്ടിക്കൊണ്ടുപോയ കൗമാരക്കാരിയായ ഇസ്രായേൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ ഗാസ മുനമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വെള്ളിയാഴ്ച അറിയിച്ചു.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയ്ക്ക് സമീപം 19 കാരിയായ കോർപ്പറൽ നോവ മാർസിയാനോയുടെ മൃതദേഹം ഐഡിഎഫ് സൈന്യം കണ്ടെത്തുകയായിരുന്നു.

’19 വയസ്സുള്ള സിപിഎൽ നോവ മാർസിയാനോയെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒക്‌ടോബർ 7 ന് അവളുടെ മൃതദേഹം ഗാസയിലെ ഷിഫ ഹോസ്പിറ്റലിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്നും ഐഡിഎഫ് സൈന്യം കണ്ടെത്തി. കുടുംബത്തിന് ഐഡിഎഫ് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, അവർക്ക് തുടർന്നും പിന്തുണ നൽകും’, സൈന്യം എക്‌സിൽ എഴുതി.

read also ഏറെ നേരം കാറിനുള്ളിൽ; കോട്ടയം പാമ്പാടിയിൽ മരിച്ച സിനിമ സീരിയൽ താരം വിനോദിന്റെ മരണത്തില്‍ വില്ലനായത് വിഷവാതകം?

ഗാസ മുനമ്പിലെ അൽ-ഷിഫ ആശുപത്രി സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തതായി ഐഡിഎഫ് കഴിഞ്ഞ ദിവസം അറിയിച്ചു. പെൺകുട്ടിയെ കൂടാതെ 65 കാരിയായ യെഹുദിത് വെയ്‌സിന്റെ മൃതദേഹവും ഇസ്രായേൽ സൈന്യം കണ്ടെടുത്തു.

ഇവരെ ഒക്ടോബർ 7 ന് ഹമാസ് ബന്ദിയാക്കുകയായിരുന്നു. ഒക്‌ടോബർ ഏഴിന് യെഹൂദിത്തിന്റെ ഭാര്യ ഷ്മുലിക് വെയ്‌സിനെ ഹമാസ് ഭീകരർ കിബ്ബട്ട്‌സ് ബീരിയിലെ വീട്ടിൽ വച്ച് കൊലപ്പെടുത്തി. ദമ്പതികൾക്ക് അഞ്ച് കുട്ടികളുണ്ടെന്ന് ഐഡിഎഫ് അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags