ജര്‍മ്മനിയിലുണ്ടായ പ്രളയത്തില്‍ മരണം 120 ആയി

germany flood

ബെര്‍ലിന്‍ : ജര്‍മ്മനിയിലുണ്ടായ പ്രളയത്തില്‍ മരണം 120 ആയി. തെക്കന്‍ ജര്‍മ്മനിയിലെ ആര്‍വീലര്‍ ജില്ലയില്‍ നിന്ന് 1,300 പേരെയാണ് കാണാതായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.  പ്രളയത്തെ തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തനരഹിതമായതും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് 30 മരണങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചു.  

ശക്തമായ മഴ തുടരുന്നതിനാല്‍ പടിഞ്ഞാറന്‍ ജര്‍മനിയില്‍ സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രളയത്തെ തുടര്‍ന്ന്  ബെല്‍ജിയത്ത് 12 മരണം റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ പറഞ്ഞു. സമീപ കാലത്ത് ജര്‍മ്മനി നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്.