ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള സമയം അനിശ്ചിത കാലത്തേക്ക് നീട്ടി

oman

മസ്കറ്റ്: ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള സമയം അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സുപ്രീം കമ്മിറ്റി. ഇന്ത്യയിലെ കോവിഡ്  സാഹചര്യം കണക്കിലെടുത്തായിരിക്കും പ്രവേശനം. ഏപ്രിൽ 25 നു പ്രാബല്യത്തിൽ കൊണ്ട് വന്ന വിലക്കാണ്  അനിശിചിത കാലത്തേക്ക് നീട്ടിയത്.

ഇന്ത്യയിൽ നിന്ന് നേരിട്ടും 14  ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും ഒമാനിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ബ്രിട്ടൻ,പാകിസ്ഥാൻ,ബംഗ്ലാദേശ്,ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് തുടരും. അതേ  സമയം രാജ്യത്തെ കോവിഡ്  നിയന്ത്രണങ്ങളിൽ സുപ്രീംകമ്മിറ്റി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.