മെൽബോണിലെ രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ നീക്കാനൊരുങ്ങി ഭരണകൂടം

australia

സിഡ്‌നി: മെൽബോണിലെ രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ നീക്കാനൊരുങ്ങി ഭരണകൂടം. വ്യഴാഴ്ച അർധരാത്രിയോടെ ഇവിടെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ നീക്കും. ബുധനാഴ്ച്ച ഏറ്റവും കുറവ് കോവിഡ് കേസുകളാണ് മെൽബോണിൽ റിപ്പോർട്ട് ചെയ്തത്.അതിനാലാണ് ഇവിടെ ലോക്ക്ഡൗൺ മാറ്റാൻ തീരുമാനിച്ചത്.

ഏറ്റവും രോഗവ്യാപനശേഷിയുള്ള ഡെൽറ്റ അടക്കമുള്ള കോവിഡ് വകഭേദങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇൻഡോറുകളിൽ ഇനി മാസ്ക് നിർബന്ധമാക്കില്ല. റെസ്റ്റോറെന്റുകളിലും കഫെകളിലും അകത്ത് 50 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ഓസ്ട്രേലിയയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് മെൽബോൺ.