സാമ്പത്തിക ശാസ്​ത്ര ​നൊബേൽ സമ്മാനം പ്രഖ്യാപിച്ചു

n announced
 

സ്​റ്റോക്​ഹോം: സാമ്പത്തിക ശാസ്​ത്ര ​നൊബേൽ പ്രഖ്യാപിച്ചു. ഡേവിഡ് കാർഡ്​​, ജോഷ്വ ആഗ്രിസ്റ്റ്​, ഗ്യൂഡോ ഇമ്പൻസ്​ എന്നീ മൂന്നുപേർ ചേർന്ന്​ പുരസ്​കാരം പങ്കിട്ടു.തൊ​ഴി​ൽ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ത്തി​നാ​ണ് ഡേ​വി​ഡ് കാ​ർ​ഡി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. കാ​ര്യ​കാ​ര​ണ ബ​ന്ധ​ങ്ങ​ളു​ടെ വി​ശ​ക​ല​ന​ത്തി​നു​ള്ള രീ​തി​ശാ​സ്ത്ര​പ​ര​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കാ​ണ് മ​റ്റു ര​ണ്ടു പേ​ർ​ക്കും പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

കനേഡിയൻ പൗരനായ ഡേവിഡ്​ കാർഡ്​ കാലിഫോർണിയ സർവകലാശാല ഫാക്കൽറ്റിയാണ്​. അമേരിക്കൽ പൗരനായ ജോഷ്വ ആഗ്രിസ്റ്റ്​ മസച്യൂനാസ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയിലും ഡച്ച്​ പൗരനായ ഗ്യൂഡോ സ്റ്റാൻഫോർഡ്​ സർവകലാശാലയിലുമാണ്​ സേവനം അനുഷ്​ഠിക്കുന്നത്​.

സാമ്പത്തികശാസ്‌ത്രത്തിനുള്ള നൊബേൽസമ്മാനം ആദ്യകാലങ്ങളിൽ ഇല്ലായിരുന്നു. 1968-ൽ സ്വീഡിഷ്‌ ബാങ്കായ സ്വെന്‍റലഗ്‌സ്‌ റിക്​സ്ബാങ്ക്‌ തങ്ങളുടെ 300ാം വാർഷികത്തിൽ ആൽഫ്രഡ്​ ​നൊബേലിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍റെ പേരിൽ സാമ്പത്തികശാസ്‌ത്രത്തിനുള്ള പുരസ്​കാരം കൂടി ചേർക്കുകയായിരുന്നു.