ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; മരണസംഖ്യ 40,42,263 ആയി

ndc

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.20 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 40,42,263 ആയി. പതിനേഴ് കോടി പന്ത്രണ്ട് ലക്ഷം പേർ രോഗമുക്തി നേടി.

ബ്രസീലിൽ അരലക്ഷത്തിനടുത്ത് കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ് ലക്ഷം പിന്നിട്ടു.5.32 ലക്ഷം പേർ മരിച്ചു.

 ഇന്ത്യയിൽ 42,766 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് കേസുകളില്‍ ബഹുഭൂരിപക്ഷവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 24 മണിക്കൂറിനിടെ 13,563 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ 8992 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ 3040, തമിഴ്‌നാട്ടില്‍ 3039 ഒഡീഷയില്‍ 2806 എന്നിങ്ങനെയാണ് മുന്നില്‍ നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒരു ദിവസത്തിനിടെയുള്ള കോവിഡ് നിരക്കുകള്‍.